അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്

Share Now

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന് തീയറ്ററുകളിലെത്തും. അഷയ് കുമാറിനൊപ്പം ജാക്വലിൻ ഫെർനാണ്ടസ്, നുസ്റത് ബറൂച്ച എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ലൈക്ക പ്രൊഡക്ഷൻസ്, കേപ് ഓഫ് ഗുഡ് ഫിലിംസ്, അബുണ്ടാന്റിയ എൻ്റർടൈന്മെൻ്റ് എന്നിവർക്കൊപ്പം ആമസോൺ പ്രൈം വിഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രൈം വിഡിയോ സിനിമാ നിർമ്മാണ മേഖലയിലേക്ക് കടക്കുന്ന ആദ്യ ചിത്രമാണ് ‘രാം സേതു’. ‘പരമാണു’, ‘തേരേ ബിൻ ലാദൻ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിഷേക് ശർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.