ചെലവ് ചുരുക്കാൻ ഇലോൺ മസ്‌ക്; ട്വിറ്ററിലെ 3,700 ജീവനക്കാരെ പുറത്താക്കിയേക്കും

Share Now

വാഷിംഗ്ടൺ: ട്വിറ്ററിനെ ഏറ്റെടുത്ത ശത കോടീശ്വരൻ  ഇലോണ്‍ മസ്ക് താമസിയാതെ  3,700  ജീവനക്കാരെ പുറത്തുക്കുമെന്ന് റിപ്പോർട്ട്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് മാസ്കിന്റെ പദ്ധതി. നാളെ ഇത് സംബന്ധിച്ച കാര്യം ഇലോണ്‍ മസ്ക് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്. 

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളായിരുന്നു ട്വിറ്ററിന്റെ സിഇഒ. ട്വിറ്ററിനെ നേടാനുള്ള നിയമ പോരാട്ടങ്ങളിൽ മസ്കിന് എതിരെ നിന്നത് പരാഗയിരുന്നു. വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകി തെന്നെ കബളിപ്പിച്ചവരെയാണ് പുറത്താക്കിയത് എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.