വിക്കറ്റ് വേട്ടയിലും ജോഷ്വ ലിറ്റില്‍ റെക്കോര്‍ഡിട്ടു; ഭുവനേശ്വര്‍ കുമാറിനേയും പിന്തള്ളി ഒന്നാമത്

Share Now

അഡ്‌ലെയ്ഡ്: ടി210 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ റെക്കോര്‍ഡിട്ട് അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റില്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടാണ് ഐറിഷ് താരത്തിന് സ്വന്തമായത്. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. ഹാട്രിക് പ്രകടനാണ് ജോഷ്വ നടത്തിയത്. കെയ്ന്‍ വില്യംസണ്‍ (61), ജെയിംസ് നീഷം (0), മിച്ചല്‍ സാന്റ്‌നര്‍ (0) എന്നിവരെയാണ് തുടര്‍ച്ചയായ പന്തുകളില്‍ ജോഷ്വ പുറത്താക്കിയത്.

ഈ കലണ്ടര്‍ വര്‍ഷത്തില്‍ 39 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 38 വിക്കറ്റുകള്‍ നേടിയ നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയെയാണ് ജോഷ്വാ മറികടന്നത്. കഴിഞ്ഞ വര്‍ഷം 36 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്ന ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയും ദക്ഷിണാഫ്രിക്കയുടെ തബ്രിസ് ഷംസി ഷംസിയുമാണ് അടുത്ത സ്ഥാനങ്ങളില്‍. ഈ വര്‍ഷം 35 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തൊട്ടടുത്ത സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം 35 വിക്കറ്റ് പേരെ പറഞ്ഞയച്ച ഉഗാണ്ടയുടെ ദിനേസ് നകര്‍ണിയും പട്ടികയിലുണ്ട്.