ഇതുവരെ അനുവദിച്ചത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസ: കണക്കുകൾ പുറത്തുവിട്ട് യുഎഇ

Share Now

അബുദാബി: ഇതുവരെ ഒരു ലക്ഷത്തിലേറെ ഗോൾഡൻ വീസകൾ അനുവദിച്ചതായി യുഎഇ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നൽകിയ വിസകളുടെ എണ്ണത്തിൽ 35% വർദ്ധനവ് രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി.
ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ, നിക്ഷേപകർ, ശാസ്ത്ര, സാങ്കേതിക മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ, മികവു പുലർത്തുന്ന വിദ്യാർത്ഥികൾ, സ്വയം സംരംഭകർ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവർക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇത്തവണ ഗോൾഡൻ വിസ നേടിയിട്ടുണ്ട്.