6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കെട്ടിത്തൂക്കി; സംസ്കാരത്തിൽ‌ പങ്കെടുത്തു, അറസ്റ്റ്.

Share Now

ചുരുക്കളം എസ്റ്റേറ്റിൽ ആറു വയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പീഡനത്തിനിടെ ബോധരഹിതയായ ആറുവയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ 22 വയസ്സുകാരനായ അർജുൻ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എസ്സ്റ്റേറ്റിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിലായിരുന്നു കഴിഞ്ഞ 30 ന് പെൺകുട്ടിയെ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ അറസ്റ്റിലായത്. തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ് മാര്ട്ടത്തിലെ സൂചനകൾ പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോകുന്ന സാഹചര്യം മുതലെടുത്ത് ആയിരുന്നു ഇയാളുടെ ചൂഷണം എന്നാണ് പോലീസ് പറയുന്നത്. 30ന് ഇയാൾ വീട്ടിലെത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതനായി വീണു. കുട്ടി മരിച്ചു എന്ന് കരുതി അയാൾ മുറിക്കുള്ളില്‍ കെട്ടിത്തൂക്കുക ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മരണ വിവരം പുറത്തുവന്നതോടെ ഇയാള്‍ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *