ബഹിരാകാശത്ത് സെക്സും, പ്രത്യുൽപ്പാദനവും നടക്കുമോ; പരീക്ഷിക്കാന്‍ വന്‍ നീക്കവുമായി ചൈന

Share Now

ബെയിജിംഗ്: മറ്റൊരു ഗ്രഹത്തില്‍ അല്ലെങ്കില്‍ ബഹിരാകാശത്തേക്ക് മനുഷ്യന് താമസം മാറ്റാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ മനുഷ്യ ഗവേഷണം തുടങ്ങിയിട്ട് കാലം കുറേയായി. വലിയ സ്പേസ് സ്യൂട്ടും ഓക്സിജന്‍ സിലണ്ടറും മറ്റുമായി നാം നടക്കുന്ന ഇടം വരെ അത് എത്തി. ഇനി ഭാവിയില്‍ സാധാരണ രീതിയില്‍ ജീവന്‍ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുമോ എന്ന ചിന്തയിലാണ് ശാസ്ത്ര ലോകം.

ബഹിരാകാശത്ത് അല്ലെങ്കില്‍ ഒരു ഗ്രഹത്തില്‍ ലൈംഗിക ബന്ധത്തില്‍ എന്ത് സംഭവിക്കും.?, അല്ലെങ്കില്‍ ചൊവ്വയില്‍ ഒരു കുഞ്ഞിന് ഒരു അമ്മ കുഞ്ഞിന് ജന്മം നല്‍കിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ജനിക്കുന്ന കുഞ്ഞിന്‍റെ അവസ്ഥ എന്തായിരിക്കും. ശരിക്കും അത് മനുഷ്യനായിരിക്കുമോ , അന്യഗ്രഹജീവിയോ.? കൌതുകരമായ ഏറെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. 

ഇതിനെല്ലാം ഉത്തരം തേടാന്‍ എന്ത് വേണം.? പരീക്ഷണം നടത്തണം. അതെ ഒരു സ്പേസ് സ്റ്റേഷനില്‍ എങ്കിലും പരീക്ഷണം നടത്തണം. ബഹിരാകാശത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ അനുമാനങ്ങള്‍ ഇന്ന് പരീക്ഷിക്കുന്ന പ്രധാന വേദിയാണ് സ്പേസ് സ്റ്റേഷനുകള്‍. 

ഇത്തരത്തില്‍ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ചൈന. ചൈനയുടെ സ്വന്തം ടിയാൻഗോങ് ബഹിരാകാശ നിലയത്തിലാണ് പരീക്ഷണം നടത്തുന്നത്. ഇവിടുത്തേക്ക് കുരങ്ങുകളെയും, ഇലികളെയും എത്തിക്കാനാണ് ചൈന പദ്ധതിയിടുന്നത്. ഇതിലൂടെ ഇവയുടെ  പ്രത്യുൽപ്പാദനവും മറ്റും നടക്കുന്നുണ്ടോയെന്നും. അവയ്ക്ക് സംഭവിക്കുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഇതിലൂടെ ചൈന ലക്ഷ്യം വയ്ക്കുന്നത്. 

മൈക്രോ ഗ്രാവിറ്റിയിലും മറ്റ് ബഹിരാകാശ പരിതസ്ഥിതികൾക്കും ഒരു ജീവിയുടെ പൊരുത്തപ്പെടുത്തലിനെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്താൻ ഈ പരീക്ഷണങ്ങൾ സഹായിക്കും,” ചൈനീസ്  അക്കാദമി ഓഫ് സയന്‍സിലെ ഈ പഠനത്തിലെ മുഖ്യ ഗവേഷകനായ ഷാങ് ലു സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് ഈ പരീക്ഷണം സംബന്ധിച്ച് പറഞ്ഞു. 

ലൈഫ് സയൻസസ് പരീക്ഷണങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിലെ ഏറ്റവും വലിയ മൊഡ്യൂളിലാണ് ഈ പഠനം നടത്താൻ പോകുന്നത്. നിലവിൽ ആൽഗകൾ, മത്സ്യങ്ങൾ, ഒച്ചുകൾ എന്നിവയെ  ബഹിരാകാശ നിലയത്തില്‍ എത്തിച്ചിട്ടുണ്ട്.  വലിയ ജീവികളില്‍ പരീക്ഷണം നടത്താന്‍ സാധിക്കുന്ന ക്രമീകരണങ്ങളാണ് ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിലെ ഏറ്റവും വലിയ മൊഡ്യൂളില്‍ ഉള്ളത്.

എന്നാല്‍ ഈ പഠനം ഉയർത്തുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് മറ്റ് ചില വിദഗ്ധർ ആശങ്കാകുലരാണ്. ഉദാഹരണത്തിന് പ്രൈമേറ്റുകളെ റോക്കറ്റ് സഞ്ചാരം ഏത് തരത്തില്‍ ബാധിക്കും എന്നാണ് വിവരം. ചിലപ്പോള്‍ ആ റോക്കറ്റ് യാത്ര മൃഗങ്ങളില്‍ പ്രതികൂല സ്വാധീനം ചെലുത്തും.

കുരങ്ങുകളെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചാൽ അവയ്ക്ക് ഭക്ഷണം നൽകുന്നതും. മാലിന്യം കൈകാര്യം ചെയ്യുന്നതും എങ്ങനെ എന്ന ആശങ്കയും നിലവിലുണ്ട്. 

18 ദിവസത്തെ ഇണചേരൽ പരീക്ഷണത്തിനായി മുന്‍പ് സോവിയറ്റ് യൂണിയന്‍ ഗവേഷകർ എലികളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. എന്നാൽ ഭൂമിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, എലികളൊന്നും പ്രസവിച്ചില്ല, വലിയ മൃഗങ്ങൾക്ക് പൂജ്യം ഗുരുത്വാകർഷണത്തിൽ ഗർഭം ധരിക്കാൻ പ്രയാസമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.