അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് തടഞ്ഞ് യുഎഇ സർക്കാർ

Share Now

അബുദാബി: അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് തടഞ്ഞ് യുഎഇ സർക്കാർ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ വിലവർദ്ധിപ്പിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

പുതിയ വില നിയന്ത്രണ നയങ്ങൾക്ക് മന്ത്രിസഭ രൂപം നൽകിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉത്പന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർദ്ധനയാണ് തടഞ്ഞത്. ഇതു പ്രാഥമിക പട്ടികയാണെന്നും വൈകാതെ കൂടുതൽ ഉത്പന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.