4ജിയേക്കാൾ 30 മടങ്ങ് വേഗം! നഗരങ്ങളിലേക്ക് 5ജി വ്യാപിപ്പിച്ച് എയർടെൽ

Share Now

എയർടെൽ 5ജി  ഗുവാഹത്തിയിലും. തിങ്കളാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. എയർടൽ 5ജി പ്ലസ് സേവനങ്ങൾ ഘട്ടം ഘട്ടമായി ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് ടെലികോം സ്ഥാപനങ്ങൾ അറിയിച്ചിരിക്കുന്നത്. നെറ്റ്വർക്ക് നിർമ്മാണം തുടരുന്നതിനാല്‌ സേവനങ്ങൾ ഘട്ടം ഘട്ടമായാകും ഉപയോക്താക്കൾക്ക് ലഭിക്കുക. നിലവിൽ ജിഎസ് റോഡിലും, ഗുവാഹത്തി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും (ജിഎംസിഎച്ച്), ദിസ്പൂർ കോളേജ്, ഗണേഷ്ഗുരി, ക്രിസ്ത്യൻ ബസ്തി, ശ്രീ നഗർ, സൂ റോഡ്, ലച്ചിത് നഗർ, ഉലുബാരി, ഭംഗഗഡ്, ബെൽറ്റോള എന്നിവിടങ്ങളിലും മറ്റ് തിരഞ്ഞെടുത്ത സ്ഥലങ്ങളിലുമാണ് 5ജി പ്രവർത്തിക്കുകയെന്ന് എയർടെൽ അറിയിച്ചു. 

നിലവിലെ 4ജിയേക്കാൾ 20-30 മടങ്ങ് വേഗത 5ജിക്ക് ഉണ്ടാകും. 5ജി വരുന്നതോടെ ഹൈ-ഡെഫനിഷൻ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ്, ഫോട്ടോകളുടെ ഇൻസ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പർഫാസ്റ്റ് ആക്‌സസ് അനുവദിക്കുമെന്ന് കമ്പനി പറഞ്ഞു. സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയർടെൽ 4ജി സിമ്മില്‌ തന്നെ 5ജി പ്രവർത്തനക്ഷമമാണ്.


നിലവിൽ എയർടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളിൽ ലഭ്യമാണെങ്കിൽ, എയർടെൽ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.