പ്രതിദിനം 2,500 കോടി രൂപ നഷ്ടം; വിപണിയിൽ ഇലോൺ മസ്‌കിന് അടിതെറ്റുന്നു

Share Now

മുംബൈ: രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ടെസ്‌ല ഇങ്കിന്റെ ഓഹരികൾ ഇടിഞ്ഞതോടെ തിരിച്ചടി നേരിട്ട് ശതകോടീശ്വരൻ ഇലോൺ മസ്‌ക്.  ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മാസ്കിന്റെ ആശസ്തിയിൽ ഈ വർഷം 100 ബില്യൺ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബ്ലൂംബെർഗ് വെൽത്ത് ഇൻഡക്‌സിലെ കണക്കു പ്രകാരം ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മസ്കിന്റെ സമ്പത്ത് ഇടിഞ്ഞ് 340 ബില്യൺ ഡോളറിലെത്തി. 

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച്, ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌കിന്റെ സമ്പത്ത് 2022-ൽ 37 ശതമാനം അല്ലെങ്കിൽ 101 ബില്യൺ ഡോളർ ആണ് കുറഞ്ഞത്. അതായത് മസ്കിന് പ്രതിദിനം ഏകദേശം 2,500 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുവെന്നാണ്‌ കണക്ക്. കണക്കുകൾ പ്രകാരം, 2022 നവംബർ 22 വരെ ഇലോൺ മാസ്കിന്റെ ആകെ സമ്പത്ത് 170 ബില്യൺ ഡോളറാണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ സമ്പത്തിന്റെ പ്രതിദിന റാങ്കിംഗാണ് ബ്ലൂംബെർഗ് ബില്യണയർ സൂചിക. ഇതിൽ ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനത്തിന്റെ അവസാനത്തിലും കണക്കുകൾ പുതുക്കുന്നു. 

യുഎസിൽ 321,000-ലധികം വാഹനങ്ങൾ ആണ് ടെസ്‌ല തിരിച്ച് വിളിക്കുന്നത്. ടെയ്‌ൽ ലൈറ്റുകൾ ഇടയ്‌ക്കിടെ പ്രകാശിക്കുന്നതിൽ പരാജയപ്പെടുമെന്നതിനാൽ ആണ് ടെസ്‌ല ഇത്തരത്തിൽ വാഹനങ്ങളെ തിരിച്ചുവിളിക്കുന്നത്. തുടർന്ന് ടെസ്‌ലയുടെ ഓഹരി ഏകദേശം  മൂന്ന് ശതമാനം ഇടിഞ്ഞ് രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ 17 മാസങ്ങളിൽ ടെസ്‌ലയ്ക്ക് അതിന്റെ പകുതിയോളം വിപണി മൂല്യം നഷ്ടപ്പെട്ടു,  2022 ഓഗസ്റ്റിലെ റെഗുലേറ്ററി ഫയലിംഗ് പ്രകാരം ടെസ്‌ലയുടെ ഏകദേശം 15 ശതമാനം ഓഹരി മസ്കിന് സ്വന്തമാണ്.