രണ്ടരവയസുകാരനെ കോഴി കൊത്തി പരിക്കേൽപ്പിച്ചു : ഉടമയ്‌ക്കെതിരെ കേസ്

Share Now

കൊച്ചി: രണ്ടരവയസുകാരനെ കൊത്തിപ്പരിക്കേല്‍പ്പിച്ചതിന് കോഴിയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തു. ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് കേസെടുത്തത്. ഏലൂര്‍ പൊലീസ് ആണ് ഉടമയ്ക്കെതിരെ കേസെടുത്തത്.

ഈ മാസം പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജലീലിന്റെ കോഴി അയല്‍വാസിയായ കുട്ടിയുടെ കണ്ണിനു താഴെയും കവിളത്തും കൊത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി. തുടർന്ന്, 22നാണ് പൊലീസില്‍ പരാതി നല്‍കിയത്.