പെരുമ്പാവൂർ ജിഷ കൊലക്കേസ്; പ്രതിയുടെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന്‌ സുപ്രീം കോടതിയില്‍

Share Now

ന്യൂഡല്‍ഹി: പെരുമ്പാവൂർ ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന്‌ സുപ്രീം കോടതിയില്‍. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽമാറ്റം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം.

വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഭാര്യയും മാതാപിതാക്കളും ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിയമവിദ്യാര്‍ഥിനിയായ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ വിചാരണക്കോടതി വധശിക്ഷക്കാണ്‌ വിധിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർ‍ജി നല്‍കിയിട്ടുണ്ട്.