ആപ്പിൾ കമ്പനിയുടെ ലാഭ കണക്ക് അമ്പരപ്പിക്കും, സെക്കൻഡിൽ ലാഭം ഒന്നര ലക്ഷം, മൈക്രോസോഫ്റ്റിനും സെക്കൻഡിൽ ലക്ഷങ്ങൾ

Share Now

ലോകത്തെ തന്നെ അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാൽ ആരുടെയും മനസിൽ ആദ്യം വരുന്ന പേരാണ് ആപ്പിളും മൈക്രോസോഫ്റ്റുമെല്ലാം. എന്നെങ്കിലും ഈ കമ്പനികളുടെ വരുമാനവും ലാഭവുമൊക്കെ എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനിയാണ് ആപ്പിൾ. ഒരു സെക്കന്റിൽ 1.48 ലക്ഷമാണ് കമ്പനിയുടെ ലാഭം. 1820 ഡോളർ വരുമിത്. ഒരു ദിവസം കമ്പനിയുടെ വരുമാനം 157 ദശലക്ഷം ഡോളറാണ്. എന്നുവെച്ചാൽ 1282 കോടി രൂപ.

ഓരോ സെക്കന്റിലും ആയിരത്തിലേറെ ഡോളർ ലാഭമുണ്ടാക്കുന്ന കമ്പനികൾ വേറെയുമുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിളിന്റെ തലതൊട്ടപ്പൻ ആൽഫബെറ്റ്, വാരൻ ബഫറ്റിന്റെ ബെർക്‌ഷെയർ ഹതവേ തുടങ്ങിയവയാണ് ദിവസം 100 ദശലക്ഷത്തിലേറെയും ആയിരം ഡോളറിലേറെ സെക്കന്റിൽ ലാഭവും ഉണ്ടാക്കുന്ന കമ്പനികൾ.

മൈക്രോസോഫ്റ്റാണ് രണ്ടാമത്. 1.14 ലക്ഷം രൂപയാണ് ഇവരുടെ സെക്കന്റിലെ ലാഭം. ബെർക്‌ഷെയർ ഹതവേ 1.10 ലക്ഷം രൂപയാണ് സെക്കന്റിൽ ഉണ്ടാക്കുന്നത്. ഇതൊക്കെ നോക്കുമ്പോൾ അമേരിക്കയിലെ ഒരു പൗരന്റെ ജീവിതകാലത്തെ ആകെ വരുമാനം 1.7 ദശലക്ഷം ഡോളറാകണം. എന്നാൽ ഈ കമ്പനികൾ ഒരു മണിക്കൂറിലുണ്ടാക്കുന്ന തുക പോലും പൗരന്മാർ ജീവിതത്തിൽ നേടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയിലെ ശരാശരി വേതനം പ്രതിവർഷം 74738 ഡോളറാണ്. ആഴ്ചയിൽ 1433.33 ഡോളർർ. ആപ്പിൾ കമ്പനി സെക്കന്റിൽ ഒരു പൗരന് കിട്ടുന്ന ശരാശരി വേതനത്തേക്കാൾ 387 ഡോളർ അധികം നേടുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.