യാത്രക്കരുമായി റഷ്യന്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; വിമാനം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

Share Now

കിഴക്കന്‍ റഷ്യയില്‍ 29 പേരുമായി പറന്നുയര്‍ന്ന യാത്രാവിമാനം കാണാതായതായി റിപോര്‍ട്. പെട്രോപാവ്ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് കാംചാറ്റ്ക പ്രവിശ്യയിലെ പലാനയിലേക്ക് പോകുകയായിരുന്ന എഎന്‍26 വിമാനവുമായുള്ള ബന്ധമാണ് നഷ്ടമായത്. ആറ് ക്രൂ അംഗങ്ങളും ഒന്നോ രണ്ടോ കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രികരാണ് വിമാനത്തിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. കടലില്‍ പതിച്ചതോ കല്‍ക്കരി ഖനിയില്‍ പതിച്ചതോ ആകാമെന്ന് അഭ്യൂഹങ്ങളുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *