വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ‘ദളപതി 67’: ചിത്രത്തിൽ നിന്ന് കാർത്തിക് പിന്മാറി

Share Now

വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ, നടൻ കാർത്തിക് സിനിമയിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് നടൻ സിനിമയിൽ നിന്ന് പിന്മാറിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അസുഖബാധിതനായ താരം ഏറെ നാളായി ചികിത്സയിലാണ്. കാലുകൾക്ക് ഫിസിയോതെറാപ്പി ചെയ്യുന്നതിനാലാണ് നടന് സിനിമയുടെ ഭാഗമാകാൻ സാധിക്കാത്തത്. ദളപതി 67ൽ വില്ലൻ വേഷത്തിലേക്കാണ് ലോകേഷ് കാർത്തിക്കിനെ പരിഗണിച്ചത് എന്ന സൂചനകളുമുണ്ട്.
മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തിൽ നാല്പതുകളിൽ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയിൽ അവതരിപ്പിക്കുക. വിജയ് ചിത്രത്തിൽ സാൾട്ട് ആൻഡ് പെപ്പർ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.