തിരമാലയില്‍ ജലദേവന്റെ ചിത്രം; സംഭവം സത്യം ,ബിബിസി

Share Now

നെപ്ട്യൂണിന്റെ രൂപസാദൃശ്യമുള്ള ഒരു തിരമാലയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്.ഗ്രീക്ക് പുരാണത്തില്‍ നെപ്ട്യൂണ്‍ ദേവനെ ജല ദേവനായിട്ടാണ് കണക്കാക്കുന്നത്.  കടലിന്റെ ആഴങ്ങളില്‍ അദ്ദേഹം വസിക്കുന്നെന്നാണ് വിശ്വാസം. വെളുത്ത താടിയും മുടിയുമുള്ള ഒരു വൃദ്ധന്റെ രൂപമാണ് അദ്ദേഹത്തിന്. നെപ്ട്യൂണിന്റെ മുഖസാദൃശ്യമുള്ള ഒരു തിരയുടെ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബിബിസി ഫോട്ടോഗ്രാഫര്‍ ജെഫ് ഓവേഴ്സാണ് ആ ചിത്രം പകര്‍ത്തിയത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അത് നെപ്ട്യൂണിന്റെ മുഖമാണെന്നേ തോന്നൂ. ബിബിസി തന്നെ ചിത്രത്തെ നെപ്ട്യൂണുമായി താരതമ്യം ചെയ്യുന്നു.  

Leave a Reply

Your email address will not be published. Required fields are marked *