30 കോടിയുടെ തിമിംഗല ഛർദി പിടികൂടി; കേരളത്തിൽ ആദ്യം

Share Now

തൃശ്ശൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛർദിൽ തൃശ്ശൂരിൽ പിടികൂടി. സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഛർദിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിൻ്റെ വിജിലൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ ചേറ്റുവയിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

വാടാനപ്പിള്ളി സ്വദേശി റഫീഖ് , പാലയൂർ സ്വദേശി ഫൈസൽ , എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യൻ മാർക്കറ്റിൽ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാൻഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *