42 കാരന്‍ ഉറങ്ങുന്നത് വര്‍ഷത്തില്‍ 300 ദിവസം; അപൂര്‍വ രോഗം

Share Now

അപൂര്‍വ രോഗം ബാധിച്ച രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഉറങ്ങുന്നത് ഒരു വര്‍ഷത്തില്‍ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തില്‍ താമസിക്കുന്ന പുര്‍ഖാറാം എന്ന 42 വയസ്സുകാരനാണ് ‘ആക്സിസ് ഹൈപ്പര്‍ സോമ്നിയ’ എന്ന അസുഖം പിടിപെട്ടിരിക്കുന്നത്.

ഇത്രയും കൂടുതല്‍ സമയം ഉറങ്ങുന്ന പുര്‍ഖാറാമിനെ കുംഭകര്‍ണ്ണന്‍ എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. രാമായണ കഥാപാത്രമായ രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്‍ ആറ് മാസത്തോളം ഉറങ്ങാറുണ്ടായിരുന്നുവെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. സാധാരണ ഗതിയില്‍ ഒരാള്‍ ദിവസേന ആറു മുതല്‍ എട്ടു മണിക്കൂര്‍ സമയം ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാണ്. എന്നാല്‍ പുര്‍ഖാറാം ഉറങ്ങിയാല്‍ എഴുന്നേല്‍ക്കുക 25 ദിവസങ്ങള്‍ കഴിഞ്ഞാണ്. 23 വര്‍ഷം മുന്‍പാണ് ഇദ്ദേഹത്തിന് അപൂര്‍വ അസുഖം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.