മുന്‍ മന്ത്രിയുടെ ആറാം വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ

Share Now

ആഗ്ര: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിക്കെതിരെ പരാതിയുമായി ഭാര്യ. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി ഭാര്യ. മായാവതി സര്‍ക്കാരിന്റെ കാലത്ത് യുപി മന്ത്രിയായിരുന്ന ചൗധരി ബഷീറിനെതിരെയാണ് പരാതിയുമായി മൂന്നാമത്തെ ഭാര്യ നഗ്മ രംഗത്തെത്തിയത്. വീട്ടില്‍ നിന്ന് പുറത്താക്കി മുത്തലാഖ് ചൊല്ലിയെന്ന പരാതിയാണ് നഗ്മ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ആറാം വിവാഹത്തിനൊരുങ്ങുകയായിരുന്നു ചൗധരി ബഷീര്‍.

ശൈ​സ്ത് എ​ന്ന് പേ​രു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാനിരിക്കവെയാണ് മൂന്നാമത്തെ ഭാര്യയുടെ പരാതി. സം​ഭ​വം അ​റി​ഞ്ഞ ന​ഗ്മ, ചൗ​ധ​രി​യോ​ട് സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ത​ന്നെ മൊ​ഴി ചൊ​ല്ലി​യെ​ന്ന് ന​ഗ്മ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന് ശേ​ഷം ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *