കണ്ണന്‍ പട്ടാമ്ബിയുടെ അറസ്റ്റ് വൈകുന്നതില്‍, യുവ ഡോക്ടര്‍ പരാതി നല്‍കി

Share Now

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരനും,നടനുമായ കണ്ണന്‍ പട്ടാമ്ബിക്കെതിരായ പീഢന പരാതിയില്‍ അറസ്റ് വൈകുന്നതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പരാതിക്കാരിയായ യുവ ഡോക്ടര്‍. 2019 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. പട്ടാമ്ബിയിലെ ആശുത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തിയതാണ് കണ്ണന്‍ പട്ടാമ്ബി. ഡോക്ടറുടെ റൂമിലെത്തിയ കണ്ണന്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, അത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഡോക്ടറുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആഴ്ചകളായിട്ടും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവില്‍ ആണെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *