നിയമലംഘനങ്ങള്‍ക്കെല്ലാം പിഴ ഒടുക്കാം; ജാമ്യം‍ അനുവദിക്കണം; അപേക്ഷയുമായി ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കോടതിയില്‍

Share Now

ആര്‍ടി ഓഫിസില്‍ ബഹളം വച്ചതിന് അറസ്റ്റിലായ ഇ ബുള്‍ ജെറ്റ് ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ച്‌ കോടതിയില്‍. നിയമലംഘനങ്ങള്‍ക്കെല്ലാം പിഴ ഒടുക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇവരുടെ ജാമ്യാപേക്ഷ 12ാം തീയതി കോടതി പരിഗണിക്കും. അതേസമയം, പൊതുമുതല്‍ നശിപ്പിച്ചതിനടക്കം 10ലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

നേരത്തേ, സഹോദരങ്ങളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. തങ്ങളെ പോലീസ് മര്‍ദിച്ചെന്ന് കാട്ടി ഇരുവരും മജിസ്‌ട്രേറ്റിനു പരാതി നല്‍കി. കൈക്കും ചുമലിലും മര്‍ദിനേറ്റത്തിന്റെ മെഡിക്കല്‍ രേഖകള്‍ ഉണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

എന്നാല്‍, വ്‌ളോഗര്‍മാരായ സഹോദരങ്ങള്‍ മുന്‍പും നിരവധി നിയമലംഘനം നടത്തിയതിന്റെ തെളിവുകള്‍ എല്ലാം പോലീസ് ശേഖരിച്ചു. ഇവര്‍ക്കെതിരേ കൂടുതല്‍ കേസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ റോഡിലൂടെ സൈറണ്‍ ഇട്ട് പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണ്‍ ഇട്ട് ഇവര്‍ പായുന്നത്. ‘വേറെന്തു ചെയ്യാനാണ്, ഒറ്റ മനുഷ്യന്‍ മാറി തരുന്നില്ല’ എന്നാണ് സൈറണ്‍ ഇട്ട് പായുന്നതിനു സഹോദരങ്ങള്‍ പറയുന്ന ന്യായം.

Leave a Reply

Your email address will not be published. Required fields are marked *