വ്‌ളോഗര്‍ സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി പോലിസ്

Share Now

വ്‌ളോഗര്‍ സഹോദരന്മാരായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലിസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ കൂട്ടിച്ചേര്‍ക്കും എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച്‌ തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും.

എബിന്റെയും ലിബിന്റെയും നിയമ ലംഘനക്കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി അഡി. സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുകയായ 42000 രൂപ അടയ്ക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *