ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

Share Now

ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

സുരക്ഷാസേനയും അര്‍ധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. ആഗസ്റ്റ് 13ന് കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *