വയറിനുള്ളിൽ ഒളിപ്പിച്ചത് 11 കോടി രൂപയുടെ കൊക്കെയ്ൻ; നൈജീരിയ സ്വദേശി പിടിയിൽ

Share Now

വയറിനുള്ളിൽ ഒളിപ്പിച്ച കൊക്കെയ്‌നുമായി നൈജീരിയ സ്വദേശി പിടിയിൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ ആളാണ് പിടിയിലായത്. 11 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് ഇയാൾ വയറിനുളളിൽ ഒളിപ്പിച്ചിരുന്നത്.

അധികൃതർക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് സ്‌കാൻ ചെയ്തപ്പോഴാണ് വയറിനുള്ളിൽ കൊക്കെയ്ൻ കണ്ടെത്തിയത്. പൊതികളിലായാണ് കൊക്കെയ്ൻ വയറിനുള്ളിൽ സൂക്ഷിച്ചിരുന്നത്.

സംഭവത്തിൽ യുവാവിനെ ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് കൊക്കെയ്ൻ പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *