ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബര്‍ അറസ്​റ്റില്‍

Share Now

മുംബൈ: ഉയര്‍ന്ന ഗുണനിലവാരമുള്ള ഒരു കിലോ മണാലി ചരസുമായി പ്രമുഖ യുട്യൂബര്‍ അറസ്​റ്റില്‍. 50 ലക്ഷം വരുന്ന കഞ്ചാവാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു.

മുംബൈ ക്രൈം ബ്രാഞ്ചി​െന്‍റ ആന്‍റി നാര്‍​േക്കാട്ടിക്​സ്​ സെല്ലാണ്​ 43കാരനായ ഗൗതം ദത്തയെ അന്തേരിയില്‍നിന്ന്​ അറസ്​റ്റ്​ ചെയ്​തത്​. ജുഹു ​​-വെര്‍സോവ ലിങ്ക്​ റോഡിലാണ്​ ദത്തയുടെ താമസം. യുട്യൂബ്​ ചാനലി​െന്‍റ ഉടമയും സംവിധായകനുമാണ്​ ഇയാള്‍.

ദത്ത ബോളിവുഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും ​സിനിമ താരങ്ങള്‍ക്ക്​ കഞ്ചാവ്​ വിതരണം നടത്താറുണ്ടെന്നും പൊലീസ്​ പറഞ്ഞു.

ദത്തയുടെ വീടിന്​ സമീപം പൊലീസ്​ പട്രോളിങ്​ നടത്തുന്നതിനിടെയാണ്​ സംശയാസ്​പദമായ രീതിയില്‍ ഇയാള്‍ പിടിയിലാകുന്നത്​. ഇയാളുടെ പക്കല്‍നിന്ന്​ ഉയര്‍ന്ന ഗുണനിലവാരമുള്ള 50 ലക്ഷം രൂപ വരുന്ന ഒരു കിലോ മണാലി ചരസ്​ പൊലീസ്​ പിടികൂടുകയും ചെയ്​തു.

കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *