വീ​ടി​നു​ള്ളി​ല്‍ പേ​ടി​പ്പെ​ടു​ത്തു​ന്ന ശബ്ദങ്ങള്‍!ഉത്തരം കിട്ടാതെ അ​ഗ്നി​ശ​മ​ന സേ​ന​യും

Share Now

കോ​ഴി​ക്കോ​ട്: വീ​ടി​നു​ള്ളി​ല്‍​നി​ന്ന് എ​ന്നും പേ​ടി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദം… എ​വി​ടെ​നി​ന്നാ​ണ് ശ​ബ്ദം വ​രു​ന്ന​തെ​ന്ന് ഒ​രു​പി​ടി​യു​മി​ല്ല, തെ​ര​ഞ്ഞി​ട്ടും പ​രി​ശോ​ധി​ച്ചി​ട്ടും ഒ​ന്നും കാ​ണു​ന്നു​മി​ല്ല… ഉ​റ​ക്കം പോ​കാ​ന്‍ വേ​റെ വ​ല്ല​തും വേ​ണോ? ഉ​റ​ക്കം പോ​യെ​ന്നു മാ​ത്ര​മ​ല്ല അ​വി​ടെ ആ ​വീ​ട്ടി​ല്‍ ജീ​വി​ക്കാ​ന്‍ ത​ന്നെ സാ​ധാ​ര​ണ​ക്കാ​ര്‍ ഭ​യ​ക്കും… ഇ​തു ക​ഥ​യോ സി​നി​മ​യോ അ​ല്ല…. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ല്‍ ന​ട്ടം തി​രി​യു​ക​യാ​ണ് ഒ​രു കു​ടും​ബം.

കു​രു​വ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പോ​ലൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന കോ​ണോ​ട്ട് തെ​ക്കെ​മാ​ര​ത്ത് ബി​ജു​വും കു​ടും​ബ​വു​മാ​ണ് വീ​ടി​നു​ള്ളി​ല്‍ നി​ന്നു പേ​ടി​പ്പെ​ടു​ത്തു​ന്ന സ്വ​ര​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​തു​മൂ​ലം ആ​ശ​ങ്ക​യി​ല്‍ ക​ഴി​യു​ന്ന​ത്.

പ്രേ​ത​വും ഭൂ​ത​വു​മൊ​ന്നു​മ​ല്ലെ​ന്ന് ഏ​താ​ണ്ട് എ​ല്ലാ​വ​ര്‍​ക്കും ഉ​റ​പ്പാ​യി​ട്ടു​ണ്ട്. പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തു പോ​ലു​ള്ള ഇ​ടി​മു​ഴ​ക്ക​മാ​ണ് വീ​ടി​ന​ടി​യി​ല്‍​നി​ന്നു കേ​ള്‍​ക്കു​ന്ന​ത്. ഇ​ട​വി​ട്ട് അ​ര മ​ണി​ക്കൂ​റോ​ളം ശ​ബ്ദ​മു​ണ്ടാ​കും. തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ശ​ബ്ദ​മി​ല്ല. ഇ​തോ​ടെ ബി​ജു​വും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഭീ​തി​യി​ലാ​യി.

ത​റ​യു​ടെ അ​ടി​യി​ല്‍ എ​ന്തോ കു​ഴി​ക്കു​ന്ന​തു പോ​ലെ​യാ​ണ് പ​ല​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നു ബി​ജു പ​റ​യു​ന്നു. കാ​ത​ട​പ്പി​ക്കു​ന്ന വ​ലി​യ മു​ഴ​ക്ക​മാ​ണ് ചി​ല​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക. ബി​ജു ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നു വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​തോ​ടെ ശ​ബ്ദം അ​നു​ഭ​വി​ച്ച​റി​ഞ്ഞു.

തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ശ​ബ്ദം റി​ക്കാ​ര്‍​ഡ് ചെ​യ്തു. ശ​ബ്ദം ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്ലി​നു കൈ​മാ​റു​മെ​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​ന്നു​ത​ന്നെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ടും. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി. വീ​ടു നി​ര്‍​മാ​ണ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും അ​പാ​ക​ത​യു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *