ടൈറ്റനോബ, ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് !

Share Now

ഭൂമിയുടെ ചരിത്രത്തില്‍ ജീവിച്ചിരുന്നതില്‍ വച്ച് ഭീമാകാരനായ പമ്പുകളാണ് ടൈറ്റനോബ ഒരുകാലത്ത് കൊടുങ്കാടുകളില്‍ പാഞ്ഞു നടന്ന രക്തക്കൊതിയന്മാരായ ഡിനാസോറുകളെ നമുക്കൊക്കെ പരിചയമുണ്ട്‌. ഭയാനകമായ വലിപ്പമുള്ള  ചീര്‍ത്ത ശരീരവും വലിച്ച്‌ മനുഷ്യനെ പിച്ചിചീന്താന്‍ അവ പാഞ്ഞു നടന്ന കഥ ജുറാസിക്പാര്‍ക്ക്‌ എന്ന സിനിമയില്‍ നാമൊക്കെ വീര്‍പ്പടക്കി കണ്ടതാണ്‌. ദശലക്ഷക്കണക്കിനു വര്‍ഷം മുമ്പ്‌ അന്യം നിന്ന ഡിനാസോറുകളെ ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പുനര്‍ ജനിപ്പിച്ചുവെന്നാണ്‌ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ്‌ നമുക്ക്‌ പറഞ്ഞു തന്നത്‌. അതിനാവശ്യമായ ഡിഎന്‍എ ലഭിച്ചതാകട്ടെ ഡിനാസോറിന്റെ ചോരകുടിച്ച കൊതുകിന്റെ ഫോസിലില്‍ നിന്നും. ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ച്‌ മണ്ണടിഞ്ഞ അവ ഭൂമിക്കടിയില്‍ തങ്ങളുടെ ഫോസിലുകള്‍ ശേഷിപ്പിച്ചു. ഭൂമിയുടെയും ജീവമണ്ഡലത്തിന്റെയും ചരിത്രം നമുക്ക്‌ പറഞ്ഞുതരാന്‍.! ഭൂമിയില്‍ ഏറെ ആഴത്തിലാകും ഫോസിലുകള്‍. അവ ലഭിക്കുക അപൂര്‍വ്വ സംഭവവും. എന്നാല്‍ അത്തരം സ്ഥലങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക്‌ പുണ്യഭൂമിയാണ്‌. ഒരിക്കലും വിശ്വസിക്കാനാകാത്ത സത്യങ്ങള്‍ വിളിച്ചു പറയുന്ന ആ തിരുശേഷിപ്പുകള്‍ അവന്റെ ആവേശമാണ്‌. അത്തരമൊരിടമാണ്‌ വടക്കന്‍ കൊളമ്പിയയിലെ ‘സെറിജോണ്‍'(രലൃൃ‍ലഷീി‍) ലോകത്തെ പാമ്പായ പാമ്പുകളുടെയെല്ലാം മുതുമുത്തച്ഛന്‍ ‘ടൈറ്റനോബ'(ഠശമ്ീ‍യമ)യുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്‌ അവിടെ നിന്നാണ്‌. മുതലകളെപ്പോലും ജീവനോടെ വിഴുങ്ങിയിരുന്ന 40 അടിയിലേറെ നീളവും ഒരു ടണ്ണിലേറെ ഭാരവുമുണ്ടായിരുന്ന സര്‍പ്പ രാക്ഷസന്‍.

കരീബിയന്‍ കടല്‍തീരത്തു നിന്ന്‌ 60 മെയില്‍ അകലെ വടക്കന്‍ കൊളമ്പിയയിലെ ഖാനികളുടെ നാടായ ‘സെറിജോണി’ലായിരുന്നു ‘ടൈറ്റനോബ’ അവതരിച്ചത്‌. അവിടെ ദശലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊടുംകാടായിരുന്നു. നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു അത്‌. പിന്നെ വനം നശിച്ചു. ചൂട്‌ കൂടി. സെറിജോണ്‍ കല്‍ക്കരിയുടെ അമൂല്യ സമ്പത്താണെന്ന്‌ അറിഞ്ഞതോടെ അവിടുത്തെ കാലാവസ്ഥയും പരിസ്ഥിതിയും തകിടം മറിഞ്ഞു. ഖാനനം തുടങ്ങിയതോടെ മരങ്ങള്‍ മറഞ്ഞു. അവിടമാകെ കുണ്ടുംകുഴിയും മൊട്ടക്കുന്നുകളും നിറഞ്ഞു. ഒപ്പം ഉഷ്ണമേഖലാ ചതുപ്പുകളും. കല്‍ക്കരി കോരിക്കോരി വന്‍ ഗര്‍ത്തങ്ങള്‍ അവിടെമാകെ നിറഞ്ഞു. കഴിഞ്ഞ ഒരൊറ്റ വര്‍ഷം കൊണ്ട്‌ അവിടെനിന്നു കുഴിച്ചെടുത്തത്‌ 315 ലക്ഷം ടണ്‍ കല്‍ക്കരിയാണ്‌.

എന്നാല്‍ ശാസ്ത്രജ്ഞര്‍ അവിടം അറിയുന്നത്‌ ശാസ്ത്ര സത്യങ്ങളുടെ പ്രേതഭൂമി എന്ന പേരിലാണ്‌. 580 ലക്ഷം വര്‍ഷം മുമ്പ്‌ സെറിജോണില്‍ വലിയൊരു ജൈവ ആവാസ വ്യവസ്ഥ നിലനിന്നതായി അവര്‍ കണ്ടെത്തി. ആമസോണ്‍ തടത്തിന്റെ ഇരട്ടി വര്‍ഷപാതം ലഭിച്ചിരുന്ന കൊടുങ്കാടുകള്‍ കാലക്രമത്തില്‍ കാടും മരവും മൃഗങ്ങളുമൊക്കെ മണ്ണടിഞ്ഞു. മണ്ണിനടിയിലെ ചെളിയും ചെളിപ്പാറകളും പക്ഷേ, അവയുടെ സത്യം വരും തലമുറയ്ക്കായി കാത്തു സംരക്ഷിച്ചു. അങ്ങനെ പന്ത്രണ്ട്‌ അടി നീളമുള്ള ആമകളും ഏഴ്‌ അടി നീളമുള്ള മത്സ്യങ്ങളും അവിടെ ജീവിച്ചതായി നാമറിഞ്ഞു. എന്നാല്‍ കാടുകളുടെ യഥാര്‍ത്ഥ തമ്പുരാന്‍ ഇവരാരുമായിരുന്നില്ലെന്ന്‌ ഫോസിലുകള്‍ ഇപ്പോള്‍ നമ്മോടു പറയുന്നു. ടൈറ്റനോബ എന്ന സര്‍പ്പരാജനായിരുന്നു ആ തമ്പുരാന്‍.

പുരാജീവി ശാസ്ത്രജ്ഞര്‍ അഥവാ പാലിയന്റോളജിസ്റ്റുകള്‍ ആയ ജോനാഥന്‍ ബ്ലോച്ച്‌, ജാസണ്‍, ജോര്‍ജ്ജ്‌ മോറിനോ തുടങ്ങിയവരൊക്കെ ടൈറ്റനോബയുടെ  സത്യം കണ്ടെത്താന്‍ സെറിജോണ്‍സില്‍ ഏറെ വിയര്‍പ്പൊഴുക്കി. ഏതാണ്ട്‌ പതിനെട്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അവിചാരിതമായ ഒരു ഫോസില്‍ കണത്തിന്റെ രൂപത്തില്‍ ഹെന്‍ട്രി ഗാര്‍സ്യ എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞന്റെ മുന്നിലാണ് ടൈറ്റനോബ   പ്രത്യക്ഷപ്പെട്ടത്‌. ഖാനനനഗരമാകെ അവര്‍ അരിച്ചു പെറുക്കി. ഒട്ടേറെ അസ്ഥികളും കശേരുക്കളും അവര്‍ക്ക്‌ ലഭിച്ചു. ഏതാണ്ട്‌ നൂറിലേറെ കശേരുക്കള്‍. അനാക്കോണ്ടയുടേതിനോട്‌ സാദൃശ്യമുള്ളവ. എന്നാല്‍ അതിലും വളരെ നീളമുള്ളവ. സര്‍പ്പരാജന്റെ തലയോട്ടിയുടെ ഫോസിലും ഗവേഷകര്‍ കണ്ടെത്തി. ഏതാണ്ട്‌ രണ്ടടി നീളമുള്ള നെടുങ്കന്‍ തലയോട്ടി. മൃദു അസ്ഥികള്‍ കൊണ്ടു നിര്‍മ്മിക്കുന്ന പാമ്പിന്റെ തലയോട്ടി അതിന്റെ മരണ ശേഷം ദ്രവിച്ച്‌ ചിതറിപ്പോകുകയാണ്‌ പതിവ്‌. എന്നാല്‍ ഗവേഷകരെ ഭാഗ്യം തുണച്ചു.

ചരിത്രാതീത  കാലത്തെക്കുറിച്ച്‌ അപാരമായ അറിവ്‌ ലഭിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വര്‍ത്തമാനകാല ജീവിതത്തെ ഭാവിക്കുവേണ്ടി സജ്ജമാക്കാനുള്ള അപാരമായ അറിവാണ്‌ വടക്കന്‍ കൊളമ്പിയയിലെ ഉപേക്ഷിക്കപ്പെട്ട ഖാനിക്കുള്ളില്‍ നിന്നു ലഭിച്ചത്‌.

ഇവയുടെ ഭാരം 1100 മുതല്‍  1500 വരെ ആയിരുന്നു .ഏകദേശം 42 അടിയിലേറെ നീളമുള്ള ഇവക്കു അസാധാരണമായ രൂപമായിരുന്നു . ഒരു മനുഷ്യന്റെ ഏതാണ്ട് പത്തിരട്ടിയോളം വലുപ്പമുള്ള ഇവയെ ഒരു തവണ നേരില് കണ്ടാല്‍ പോലും മനുഷ്യന്‍ ഹൃദയം പൊട്ടി മരിച്ചുപോവും.

വടക്കന്‍ കൊളമ്പിയയിലെ പുരാശാസ്ത്രജ്ഞര്‍ക്ക്‌ നാമാവശേഷമായ ഒട്ടേറെ ജീവജാലങ്ങളുടെ ഫോസിലുകളാണ്‌ ലഭിച്ചത്‌. ആമസോണ്‍ നദിയിലെ ആമകളേക്കാള്‍ 67 ശതമാനം വലിപ്പം കൂടിയ ആമകളുടെ ഫോസില്‍ അതിലൊന്നു മാത്രം.

Leave a Reply

Your email address will not be published.