താര ഷോയില്‍ നിന്നും ഇറങ്ങിപ്പോയി ലക്ഷ്മിപ്രിയ..

Share Now

ആര്യ അവതാരകയായി എത്തുന്ന അരം + അരം = കിന്നരം എന്ന താര ഷോയില്‍ നിന്നും ലക്ഷ്മിപ്രിയ ഇറങ്ങിപ്പോയി. ഷോയുടെ പുതിയ പ്രൊമോ വീഡിയോയിലാണ് ഇക്കാര്യം കാണിക്കുനത്.

സംവിധായകന്‍ സിദ്ദിഖ് അതിഥിയായി എത്തിയ എപ്പിസോഡിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലക്ഷ്മി ഒരു സാരി ഉടുത്ത് വരാന്‍ വേണ്ടി 19 പേരാണ് ഒരു മണിക്കൂര്‍ ഇവിടെ ലക്ഷ്മിക്കായി കാത്തിരിക്കുന്നതെന്നു നടന്‍ സാജന്‍ സൂര്യ ലക്ഷ്മിയോട് പറഞ്ഞു. അല്ല എന്ന് പറഞ്ഞ് ലക്ഷ്മി സ്വന്തം ഭാ​ഗം ന്യായികരിക്കുന്ന ലക്ഷ്മി എനിക്ക് ഈ ഫ്‌ളോറില്‍ ഇരിക്കാനായി വളരെയധികം ബുദ്ധിമുട്ടുണ്ട്. ഞാന്‍ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയാണ്.

ലക്ഷ്മി അങ്ങനെയല്ലെന്ന് പറഞ്ഞ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാജന്‍ സൂര്യ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വികാരഭരിതയായി പുറത്തേക്ക് പോകുന്ന ലക്ഷ്മിക്ക് പിന്നാലെയായി സാജനും രാജേഷും ചെല്ലുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. റേറ്റിംഗ് കൂട്ടാനുള്ള പ്രാങ്കാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകര്‍ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *