ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയില്‍ തുടരുന്നു.

Share Now

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വൈദ്യുതിയില്ലാതെ പ്രതിസന്ധിയില്‍ തുടരുന്നു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ പവര്‍കട് നടപ്പാക്കുകയാണെന്നാണ് റിപോര്‍ട്. വൈദ്യുത ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 10 നഗരങ്ങളിലാണ് രാജസ്ഥാന്‍ പവര്‍കട് നടപ്പാക്കുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പവര്‍ കട്ട് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.

വടക്കന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ പലയിടത്തും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍കടെന്നാണ് റിപോര്‍ട്. അതേസമയം മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍കാര്‍ വാദമെങ്കിലും പവര്‍കട് രൂക്ഷമാണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ജാര്‍ഖണ്ഡിലും ബിഹാറിലും സ്ഥിതി രൂക്ഷമാണ്. വൈദ്യുതി ക്ഷാമം ആന്ധ്രപ്രദേശിനെയും ബാധിച്ചെന്നും പവര്‍ കട് നടപ്പാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി പമ്ബുകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വിളനാശമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിക്ക് കത്തെഴുതി.

ഇന്‍ഡ്യയിലെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പകുതിയിലും മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഇന്ധന സ്റ്റോകുള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published.