ചൈനയിൽ കനത്ത വെളളപ്പൊക്കം; രണ്ട് ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു

Share Now

കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ മഴയിൽ ചൈനയിൽ രണ്ട് ദശലക്ഷം ആളുകളെ മാറ്റിപാർപ്പിച്ചു. 70-ലധികം ജില്ലകളിലെയും നഗരങ്ങളിലെയും വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. കനത്ത മഴയും കൊടുങ്കാറ്റും മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നതായി ചൈനീസ് ഭരണകൂടം വ്യക്തമാക്കി.ഹെനാൻ പ്രവിശ്യയിലെ അതിശക്തമായ മഴയിൽ 300 -ലധികം പേർ മരിച്ച് മൂന്നുമാസം തികയും മുമ്പാണ് നഗരത്തെ ദുരന്തത്തിലാക്കിയ അടുത്ത വെള്ളപ്പൊക്കമുണ്ടായത്.

ഷാൻക്‌സിയിൽ 20,000 ത്തിലധികം ആളുകളെ അടിയന്തിരമായി മാറ്റുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഷാൻക്‌സി പ്രവിശ്യയിലുടനീളം 17,000 വീടുകളാണ് തകർന്നത്. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. മണ്ണിടിച്ചിലിൽ നാല് പോലീസ് ഉദ്യോഗസ്ഥർ മരിച്ചതായും റിപ്പോർട്ട് ചെയ്തു.

നിരവധി പുരാതന സ്മാരകങ്ങളുടെ ആസ്ഥാനം കൂടിയാണ് ഷാൻക്‌സി. ഈ വർഷം ആദ്യം ഹെനാനിലുണ്ടായ വെള്ളപ്പൊക്കത്തേക്കാൾ കനത്ത വെള്ളപ്പൊക്കമായിരുന്നു ഷാൻക്‌സിയിൽ ഉണ്ടായത്.കൽക്കരി ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന സ്ഥലം കൂടിയാണ് ഷാൻക്‌സി. മഴയുടെ ഫലമായി ഖനികളിലും രാസ ഫാക്ടറികളിലും പ്രവർത്തനം നിർത്താൻ ചൈനീസ് സർക്കാർ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനകം തന്നെ ചൈനയിൽ ഊർജ്ജ ക്ഷാമം നേരിട്ടിരുന്നു. തുറമുഖങ്ങളിലെയും ഫാക്ടറികളിലെയും വൈദ്യുതി ഉപയോഗം സർക്കാർ ഇതിനോടകം പരിമിതപ്പെടുത്തി. പ്രവിശ്യയിലെ പ്രവർത്തിക്കുന്ന കൽക്കരി ഖനികളുടെയും അപകടരമായ പ്രവർത്തിക്കുന്ന 14 രാസ ഫാക്ടറികളുടെയും പ്രവർത്തനം സർക്കാർ നിർത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *