ദത്തെടുക്കൽ താൽക്കാലികമായി നിർത്തിവെച്ച് കോടതി വിധി ; അനുപമയ്‌ക്ക് ആശ്വാസം

Share Now

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്‌ക്ക് ആശ്വാസമായി കുടുംബ കോടതി വിധി. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടി താൽക്കാലികമായി കോടതി നിർത്തിവെച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ കൈമാറിയതാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി വിമർശിച്ചു. ശിശുക്ഷേമ സമിതിക്കെതിരെയാണ് കോടതിയുടെ രൂക്ഷ വിമർശനം.

അതേസമയം കേസിൽ അന്വേഷണം നടക്കുകയാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. നവംബർ ഒന്നിന് വിശദമായ വാദം കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.

ദത്തിൽ തീർപ്പുകൽപ്പിക്കരുതെന്ന സർക്കാർ ആവശ്യമാണ് കോടതി പരിഗണിച്ചത്. നവംബർ ഒന്നിന് നടക്കുന്ന വാദത്തിൽ സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കിൽ കുട്ടിയെ ദത്തെടുത്തവരിൽ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ.

കോടതി വിധിയിൽ അനുപമ നന്ദിയറിയിച്ചു.നവംബർ ഒന്നിന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സർക്കാർ പിന്തുണ ലഭിക്കുന്നതിൽ സന്തോഷമെന്നും അനുപമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *