ജാതി അധിക്ഷേപം:അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സൂര്യക്കും സംവിധായകനും വക്കീല്‍നോട്ടീസ്
ജയ് ഭീം’ ചിത്രത്തില്‍ ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് അഞ്ചു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് സൂര്യയ്ക്കും, സംവിധായകന് ടി ജെ ജ്ഞാനനേലിനും വക്കീല്‍ നോട്ടീസ്.വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍ നോട്ടീസയച്ചത്. സമൂദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മ്മാതാക്കാള്‍ മാപ്പുപറയണമെന്നാണ് ആവശ്യം.
നോട്ടീസ് ലഭിച്ച് ഏഴുദിവസത്തിനകം അഞ്ചുകോടി രൂപ കൈമാറണമെന്നാണ് ആവശ്യം. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പോലീസ്കാരനെ വണ്ണിയാര്‍ ജാതിയില്‍പ്പെട്ടയാളാക്കി അവതരിപ്പിച്ചു. എന്നാല്‍ യഥാര്‍ഥ സംഭവത്തില്‍ പോലീസുകാരന് ക്രിസ്ത്യാനിയായ ആന്റണിസാമി ആണ്.
സിനിമയില്‍ ബോധപൂര്‍വം വണ്ണിയാര്‍ സംഘത്തിന്റെ ചിഹ്നമുള്ള കലണ്ടര്‍ ഉപയോഗിക്കുകയും സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
സൂര്യയുടെ ഭാര്യകൂടിയായ നടി ജ്യോതിക, സൂര്യയുടെയും ജ്യോതികയുടെയും നിര്മാണക്കമ്ബനിയായ 2 ഡി എന്റര്ടെയ്ന്മെന്റ്, ആമസോണ്‍ പ്രൈം പ്രതിനിധി എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ അവകാശത്തിനായി പോരാടുന്ന അഭിഭാഷകനായാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.