സ്വത്തുക്കള്‍ വീതം വെക്കാന്‍ തീരുമാനിച് അംബാനി; കാരണം വലിയ തര്‍ക്കം ഉടലെടുക്കതിരിക്കാന്‍…|BN NEWS

Share Now

ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായികളിലൊരാളായ മുകേഷ്​ അംബാനി തന്‍റെ സ്വത്തുക്കള്‍ വീതംവെക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമെടുത്തെന്ന്​ സൂചന​.

വര്‍ഷങ്ങളായി ഇതിനായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നാണ്​ റിപ്പോര്‍ട്ട്​. തന്‍റെ 208 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്രാജ്യം വീതംവെക്കു​േമ്ബാള്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ്​ 64കാരനായ അംബാനി നടത്തുന്നത്​.

വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥരായ വാള്‍ട്ടണ്‍ ഫാമിലി സ്വത്ത്​ കൈമാറിയ രീതി തന്നെയാവും മുകേഷ്​ അംബാനിയും പിന്തുടരുക. മുഴുവന്‍ സ്വത്തുക്കളും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന്​ കീഴിലേക്ക്​ മാറ്റുകയാവും അംബാനി ചെയ്യുക. റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിന്‍റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.

മുകേഷ്​ അംബാനിക്കും നിത അംബാനിക്കും മൂന്ന്​ മക്കള്‍ക്കും സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്​തര്‍ ഉപദേശകരായും ട്രസ്റ്റില്‍ ഇടംപിടിക്കും. ഓയില്‍ റിഫൈനറില്‍ മുതല്‍ ഇ-കോമേഴ്​സ്​ വരെ വ്യാപിച്ച്‌​ കിടക്കുന്ന റിലയന്‍സിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദഗ്​ധരുടെ സംഘവുമുണ്ടാകും.

നേരത്തെ 2005ല്‍ പിതാവ്​ ധീരുഭായി അംബാനി വളര്‍ത്തിയെടുത്ത 90,000 കോടി രൂപ ആസ്​തിയുള്ള റിലയന്‍സ്​ വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോള്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന്​ അമ്മ കോകില ബെന്നിന്‍റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്​ തര്‍ക്കം അവസാനിപ്പിക്കാന്‍ സാധിച്ചത്​.