അതിജീവനം; ദാഹിച്ചു വലഞ്ഞപ്പോള്‍ സ്വന്തമായി പമ്ബ് ചെയ്ത് വെള്ളം കുടിക്കുന്ന പോത്ത് വിഡിയോ വൈറല്‍

Share Now

ദാഹിച്ചുവലഞ്ഞ പോത്ത് ഹാന്‍ഡ് പമ്ബ് പൈപ്പില്‍ നിന്ന് സ്വന്തമായി പമ്ബ് ചെയ്ത് വെള്ളം കുടിക്കുന്ന വിഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്.

ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്രയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

പൈപ്പിനൊപ്പം സ്ഥാപിച്ച പമ്ബ് പ്രവര്‍ത്തിപ്പിച്ച്‌ ആവശ്യമുള്ള വെള്ളം എടുത്ത് കുടിക്കുകയാണ് പോത്ത്. തറയിലേക്ക് കൊമ്ബ് കൊണ്ട് വെള്ളം പമ്ബ് ചെയ്ത ശേഷം നിലത്തുവീണുകിടക്കുന്ന വെള്ളം കുടിക്കും. പോത്തുകള്‍ക്ക് ബുദ്ധിയും ശക്തിയുമുണ്ടെന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ തുമ്ബികൈ ഉപയോ​ഗിച്ച്‌ ഹാന്‍ഡ് പമ്ബില്‍ നിന്ന് ആന വെള്ളം കുടിക്കുന്ന വിഡിയോ വൈറലായിരുന്നു. തുമ്ബിക്കൈ കൊണ്ട് വെള്ളം പമ്ബ് ചെയ്ത ശേഷം വെള്ളം കോരികുടിക്കുന്നതാണ് ആനയുടെ ദൃശ്യങ്ങള്‍. ഇതിനുപിന്നാലെയാണ് പോത്തും ശ്രദ്ധനേടിയിരിക്കുന്നത്.