കെനിയയില്‍ പൊലീസിന്റെ ഇഷ്ടവാഹനം ഈ ഇന്ത്യന്‍ കാര്‍;അഭിമാന നിമിഷം

Share Now

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ക്രൈം റേറ്റ് ഉള്ള രാജ്യങ്ങളിലൊന്നാണ് കെനിയ. അവിടെയുള്ള കൊടും കുറ്റവാളികളെയും ഭീകരന്മാരെയും തുരത്താന്‍ കെനിയന്‍ പൊലീസ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വാഹനം ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര സ്കോര്‍പിയോ ആണ്.അടുത്തിടെ സ്കോര്‍പിയോയുടെ 100 വാഹനങ്ങള്‍ കൂടി കെനിയ പൊലീസ് വാങ്ങിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്ന സ്കോര്‍പിയോ അല്ല കെനിയ പൊലീസ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭിക്കുന്ന സിംഗിള്‍ ക്യാബ് സ്കോര്‍പിയോ ആണ് കെനിയ പൊലീസിന് വേണ്ടി മഹീന്ദ്ര നിര്‍മിച്ചു നല്‍കിയിരിക്കുന്നത്. ഡബിള്‍ ക്യാബ് സ്കോര്‍പിയോ ആണ് ഇന്ത്യന്‍ നിരത്തുകളില്‍ കാണപ്പെടുന്നത്. ഇന്ത്യന്‍ വാഹനനിയമം അനുസരിച്ച്‌ സിംഗില്‍ ക്യാബ് വാഹനങ്ങള്‍ ചരക്ക് വാഹനങ്ങളായി മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതിനാലാണ് മഹീന്ദ്ര സ്കോര്‍പിയോയുടെ ഈ മോഡല്‍ ഇന്ത്യയില്‍ വില്പനയ്ക്ക് എത്തിക്കാത്തത്. എന്നാല്‍ മിക്ക വിദേശ രാജ്യങ്ങളിലും സ്കോര്‍പിയോയുടെ സിംഗിള്‍ ക്യാബ് മോഡല്‍ പ്രചാരത്തിലുണ്ട്.

വീതിയേറിയ റേഡിയേറ്റര്‍ ഗ്രില്ലും ഡ്യുവല്‍ ബീം ഹെഡ്‌ലൈറ്റും ഡേ ടൈം റണ്ണിംഗ് ലൈറ്റും ഉള്‍പ്പെടെയുള്ള സ്കോര്‍പിയോ ആണ് കെനിയ പൊലീസിന് കൈമാറിയിരിക്കുന്നത്. എന്‍ജിന്റെയും പെര്‍ഫോമന്‍സിന്റെയും കാര്യത്തില്‍ നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള സ്കോര്‍പിയോയില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ കെനിയ പൊലീസിന് കൈമാറിയ മോഡലില്‍ കാണാന്‍ സാദ്ധ്യതയില്ല.