കേരളവും സൊമാലിയയും ഒന്നാകാന്‍ പോകുന്നു: പുതിയ പഠനം

Share Now

ഭാവിയില്‍ സൊമാലിയയും കേരളവും ഒരേ കരഭാഗത്താല്‍ യോജിക്കപ്പെടുമെന്ന് പഠനം. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലെ കരഭാഗം ആഫ്രിക്കന്‍ വന്‍കരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ നീങ്ങി പടിഞ്ഞാറന്‍ ഇന്ത്യന്‍ തീരവുമായി കോര്‍ക്കുന്നതിനിടെയാണ് ഇത് സംഭവിക്കുന്നത്.

നെതര്‍ലാന്‍ഡ് യൂട്രെക്‌ട്റ്റ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ പ്രഫ. ഡു വാന്‍ ഹിന്‍സ് ബര്‍ഗെന്റെ കീഴിലുള്ള ഗവേഷണ സംഘമാണ് പുതിയ പഠനവുമായി എത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സിമുലേഷന്‍ പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തലില്‍ ഗവേഷകര്‍ എത്തിചേര്‍ന്നിരിക്കുന്നത്.

പഠനഫലങ്ങള്‍ അമേരിക്കന്‍ ജേണല്‍ ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ചു പ്രസിദ്ധീകരിച്ചു. ഭൂമിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനങ്ങള്‍ പഠിച്ചാണ് ഈ പ്രവചനത്തിലേക്ക് ശാസ്ത്രജ്ഞര്‍ എത്തിചേര്‍ന്നത്. ഈ പ്രതിഭാസത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും നീളമുള്ള പര്‍വ്വത റേഞ്ചുകളിലൊന്ന് ഇന്ത്യയ്‌ക്കും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ സംഭവിക്കുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

ആദ്യകാലത്ത് ഭൂമിയില്‍ പാന്‍ജിയ എന്ന ഒറ്റ വന്‍കരയാണുണ്ടായിരുന്നത്. പിന്നീട് കരഭാഗങ്ങളുടെ വ്യാപനം മാറി മാറി വന്നു. ആദ്യ കാലത്ത് ഇന്ത്യ ഒരു ദ്വീപായിരുന്നു. പിന്നീട് ഏഷ്യയിലേക്ക് കൂടിച്ചേരലുണ്ടായി. ഇതിന്റെ ഫലമായി ഹിമാലയ പര്‍വ്വത റേഞ്ച് ഉയര്‍ന്നുവന്നു. ഇതുപോലെയുള്ള സംഭവങ്ങള്‍ ഭാവിയിലും സംഭവിക്കും. ഇക്കാര്യങ്ങളാണ് പഠനത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.