മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ വന്‍ സ്വീകാര്യത; ഇന്ത്യയില്‍ നിന്നും 2000കോടി രൂപയ്ക്ക് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ് നാവികസേന

Share Now

ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈലായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ്. 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് ഫിലിപ്പീന്‍സ് മിസൈല്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഫിലിപ്പീന്‍സ് ദേശീയ പ്രതിരോധ വകുപ്പ് ഇക്കാര്യം ബ്രഹ്മോസ് അധികൃതരെ അറിയിച്ചത്.

മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെപ്പറ്റിയുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ പ്രതികരണം പത്ത് ദിവസത്തിനുള്ളില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിലിപ്പീന്‍സ് നാവികസേന.

ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയും,വ്യോമസേനയും, സൈന്യവും നിലവില്‍ ഉപയോഗിക്കുന്നത് ബ്രഹ്മോസ് മിസൈലാണ്. യുദ്ധക്കപ്പലിന്റെ വൈദഗ്ദ്ധ്യം കാരണം പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നത് ലക്ഷ്യമിട്ടിരിക്കുകയാണ്. കര,കടല്‍,വായു സേനകളുമായി സംയോജിച്ച്‌ പ്രവര്‍ത്തിക്കാനുള്ള മിസൈലിന്റെ കഴിവും മറ്റു രാജ്യങ്ങളെ ആകര്‍ഷിക്കുന്നു.