കേപ്ടൗൺ: ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കരികെ; ജയിക്കാൻ വേണ്ടത് 58 റൺസ് മാത്രം

Share Now

കേപ്ടൗൺ: ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പിഴവുകൾ തിരിച്ചറിഞ്ഞ ദക്ഷിണാ ഫ്രിക്കൻ നിര ടെസ്റ്റ് പരമ്പര ജയത്തിനരികെ. രണ്ടാം ഇന്നിംഗ്‌സിൽ 2ന് 154 എന്ന ശക്തമായ നിലയിലാണ് നാലാം ദിനത്തിൽ ആതിഥേയർ. ജയിക്കാൻ ഇനി  58 റൺസ് മാത്രം മതി. 82 റൺസുമായി കീഗൻ പീറ്റേഴ്‌സണും 18 റൺസുമായി വാൻഡെർ ദ്യൂസെന്നുമാണ് ക്രീസിലുള്ളത്.

ദക്ഷിണാഫ്രിക്കയ്‌ക്കായി മർക്കറാം(16), ഡീൻ എൽഗർ(30) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ബുംമ്രയുമാണ് വിക്കറ്റ് വീഴ്‌ത്തുന്നതിൽ വിജയിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഋഷഭ് പന്തിന്റെ (100) സെഞ്ച്വറിക്കപ്പുറം ഒരു ഭേദപ്പെട്ട പ്രകടനവും നടത്താനാകാതെയാണ് ടീം ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാർ പവലിയിനിലേക്ക് ഒന്നിനുപുറകേ ഒന്നായി മടങ്ങിയത്.

മദ്ധ്യനിരയിലെ ടീം ഇന്ത്യയുടെ സ്ഥിരതയില്ലായ്മ പരമ്പരയിലുട നീളം നിഴലിച്ചു വെന്നതും ഏറെ ഗൗരവമേറിയ കാര്യമായാണ് ബി.സി.സി.ഐ വിലയിരുത്തുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര നേടാനായിട്ടില്ല എന്നത് 2022ലും ആവർത്തിക്കുകയാണ്.