പാകിസ്താന്റെ ദേശീയ സുരക്ഷാ റിപ്പോർട്ടിൽ നിറഞ്ഞുനിന്ന് ഇന്ത്യയും ഹിന്ദുത്വവും ; ചൈനയെന്നും തങ്ങളുടെ സഹായി; ഭീകരത പാകിസ്താനെ തകർക്കുന്നുവെന്നും പരാമർശം

Share Now

ഇസ്ലാമാബാദ്: പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖയിൽ എല്ലായിടത്തും പരാമർശിക്കപ്പെടുന്നത് ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തിന്റെ ദേശീയ കെട്ടുറ പ്പിനേയും സുസ്ഥിരതയേയും അപകടപ്പെടുത്തുന്നത് ഭീകരതയാണെന്നും റിപ്പോർട്ടിൽ തുറന്നുപറയുന്നു. ഇതിനൊപ്പം ചൈനയാണ് ഏറ്റവും വിശ്വസ്തനായ പങ്കാളിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏഴുവർഷമെടുത്ത് തയ്യാറാക്കിയ സുരക്ഷാ വിശകലന റിപ്പോർട്ടാണിത്. ഭാവിയിലെ സുരക്ഷാ നയത്തിന്റെ പൂർണ്ണരേഖയാണ് പുറത്തുവിട്ടത്. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
62 പേജുകളുള്ള സുരക്ഷാ രേഖ 2022-2026 വർഷത്തേക്കുള്ള സമഗ്രപദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 16 തവണയാണ് ഇന്ത്യയെ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വിടവായ ജമ്മുകശ്മീരിൽ ശാന്തിയും സമാധാനവുമാണ് പാകിസ്താനാഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റവും ഭരണത്തിലെ സ്വാധീനവും ഏറെ ഗൗരവമുള്ളതാണ്. ഇന്ത്യയിലെ ഹിന്ദുത്വഭരണകൂടം പാകിസ്താനെന്നും ഭീഷണിയാണ്. പാകിസ്താനെതിരെ നടക്കുന്ന രാഷ്‌ട്രീയവും സൈനികപരവുമായ നീക്കം അതുകൊണ്ടാണെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഭീകരസംഘടനകളോട് മുഖംനോക്കാതെയുള്ള നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.