ചൈനീസ് യന്ത്ര കൈകള്‍ ബഹിരാകാശ യുദ്ധത്തിന്റെ തുടക്കമോ? ആശങ്കയില്‍ ലോക രാജ്യങ്ങള്‍

Share Now

ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ടുള്ള ചൈനീസ് ബഹിരാകാശ പദ്ധതികളെ സംശയത്തോടെ നോക്കി ലോക രാജ്യങ്ങള്‍. ബഹിരാകാശ പര്യവേക്ഷണം, ഗവേഷണം എന്നിവയ്ക്കപ്പുറം ബഹിരാകാശത്ത് യുദ്ധമാരംഭിക്കാനുള്ള ദുരൂഹ പദ്ധതിയുടെ ഭാഗമാണോ ഈ സ്പേസ് സ്റ്റേഷന്‍ എന്നാ ആശങ്ക രാജ്യാന്തര ബഹിരാകാശമേഖല പങ്കുവയ്ക്കുന്നു. നേരത്തെ തന്നെ ചൈനീസ് ഉപഗ്രഹങ്ങള്‍ക്ക് ഉള്ള പ്രത്യേകതരം യന്ത്ര കൈകള്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. സമാനമായ രീതിയില്‍ ടിയാന്‍ഹെ സ്പേസ് സ്റ്റേഷന്റെ ഭാഗമായുള്ള റോബോട്ടിക് കൈയാണ് ഈ ആശങ്ക വീണ്ടുമുയര്‍ത്തുന്നത്. ഭൂമിയില്‍ നിന്ന് പിന്നീട് കൊണ്ട് പോകുന്ന മോഡ്യൂളുകള്‍ വലിച്ചെടുക്കാന്‍ ആണ് ഈ യന്ത്ര കൈകള്‍ എന്നാണു ചൈനീസ് ഭാഷ്യം. എന്നാല്‍ പൊതുവേ പല ഗൂഡ തന്ത്രങ്ങളും മെനയുന്ന ചൈനയുടെ ഈ വിശദീകരണം വിശ്വസിക്കാന്‍ ലോക രാജ്യങ്ങള്‍ തയാറല്ല. ഭാവിയില്‍ ഒരു ബഹിരാകശ മത്സരം മുന്നില്‍ കണ്ടുകൊണ്ട് ചൈന നടപ്പാക്കുന്ന എന്തെങ്കിലും പദ്ധതിയുടെ ഭാഗമാണോ ഈ യന്ത്ര കൈ എന്നാണു സംശയിക്കപ്പെടുന്നത്. നിലവില്‍ ചൈന പറയുന്നത് വിശ്വസിച്ചാല്‍ തന്നെ ഭാവിയില്‍ ചൈന ഈ യന്ത്ര കൈകള്‍ മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍, പേടകങ്ങള്‍, എന്നിവ വലിച്ചെടുത്തു നശിപ്പിക്കാന്‍ ഉപയോഗിക്കും എന്നാണു സംശയിക്കപ്പെടുന്നത്. 20 ടണ്‍ ഭാരമുള്ള വസ്തുക്കളെ പിടിച്ചു വലിക്കാന്‍ ഇതിനു ശേഷിയുണ്ട്.എന്തായാലും ചൈനയുടെ ഓരോ നീക്കങ്ങളും കരുതലോടെ ആണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.ചൈനീ

Leave a Reply

Your email address will not be published. Required fields are marked *