പുത്തന്‍ പടങ്ങളുടെ റിലീസ് ഡേറ്റുകള്‍ പ്രഖ്യാപിച്ചു! മരക്കാറിന് പിന്നാലെ ആസിഫ് ചിത്രവും

Share Now

ദീര്‍ഘകാലത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗം പിടിയയക്കുമ്പോള്‍ റിലീസ് പ്രഖ്യാപിച്ച് കൂടുതല്‍ ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനാവുന്ന ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം ‘ആറാട്ട്’ ആണ് ആദ്യം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 14ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് ബി ഉണ്ണികൃഷ്‍ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. പിന്നാലെ പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’വും റിലീസ് പ്രഖ്യാപിച്ചു. ഓണം റിലീസ് ആയി ഓഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം. ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി ഓണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു.

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്‍ത ‘കുഞ്ഞെല്‍ദോ’ ആണ് പുതുതായി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്ന മലയാളചിത്രം. ഓണം സീസണ്‍ റിലീസ് ആയി ഓഗസ്റ്റ് 27ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് ‘കുഞ്ഞെല്‍ദോ’യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്. 

ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാഗമായ, വേണു സംവിധാനം ചെയ്‍ത ‘രാച്ചിയമ്മ’യാണ് ആസിഫ് അലിയുടേതായി ഇതിനു മുന്‍പ് തിയറ്ററുകളില്‍ എത്തിയത്. ഉറൂബിന്‍റെ പ്രശസ്‍ത കഥയെ ആസ്‍പദമാക്കി വേണു ഒരുക്കിയ ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തിയത് പാര്‍വ്വതി ആയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *