അഞ്ച് വയസില്‍ താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി യുഎസ്

Share Now

വാഷിങ്ടണ്‍: അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കൊറോണ വാക്‌സിന്‍ നിര്‍ദേശിച്ച് യുഎസ്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 0-4 പ്രായക്കാരായ 480 കുട്ടികളാണ് മഹാമാരി കാലത്ത് മരിച്ചത്.

ഭൂരിപക്ഷം കുട്ടികളിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തിലാണ് ശിശുക്കള്‍ക്കും വാക്‌സിന്‍ വേണമെന്ന ആവശ്യം എഫ്ഡിഎ ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഉന്നയിച്ചത്. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും മരണസംഖ്യ കുറയ്‌ക്കാന്‍ വാക്‌സിന്‍ അനിവാര്യമാണെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. യുഎസില്‍ ഫ്‌ളൂ രോഗബാധിതരെക്കാള്‍ അധികമാണ് കൊറോണ ശിശു മരണനിരക്ക്. 2022 മെയിലെ കണക്കുകള്‍ പ്രകാരം 45,000 കുട്ടികളെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

ആറു മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികളില്‍ മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ മോഡെര്‍ണ കമ്പനി 25 മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസിനാണ് അനുമതി തേടിയിരിക്കുന്നത്. ഇരു വാക്‌സിനുകളും ആയിരത്തിലധികം കുട്ടികളില്‍ പരീക്ഷണം നടത്തും. മറ്റു പ്രായക്കാരെ അപേക്ഷിച്ച് കുട്ടികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറവെന്ന് കണ്ടത്തിയിട്ടുണ്ട്. യുഎസില്‍ ആകെ ഇരുപത് ദശലക്ഷം കുട്ടികളാണ് ഉള്ളത്.

പ്രതിരോധശേഷിയില്‍ ഫൈസര്‍ വാക്‌സിനാണ് മുന്നില്‍. എണ്‍പത് ശതമാനത്തിലധികം ഫലസിദ്ധിയാണ് ഫൈസര്‍ ഉറപ്പുനല്‍കുന്നത്. മോഡെര്‍ണയുടെ വാക്‌സിന്‍ 0-4 പ്രായക്കാരില്‍ 51 ശതമാനം ഫലവും തരുന്നു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും രോഗം സ്ഥിരീകരിച്ചത് വളരെ കുറച്ചു പേരിലാണ്. മൂന്ന് ഡോസും സ്വീകരിച്ചാല്‍ മാത്രമേ വൈറസില്‍ നിന്നും സംരക്ഷണം ലഭിക്കുകയുള്ളുയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഒന്നാം ഡോസ് സ്വീകരിച്ച് മൂന്ന് ആഴ്ചയ്‌ക്ക് ശേഷം രണ്ടാം ഡോസും എട്ട് ആഴ്ചയ്‌ക്ക് ശേഷം മൂന്നാം ഡോസും സ്വീകരിക്കണം. മോര്‍ഡെണ വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞാല്‍ വൈറസില്‍ നിന്നും പൂര്‍ണ സംരക്ഷണം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. നാല് ആഴ്ച ഇടവേളയിലാണ് ഡോസുകള്‍ നല്‍കുക. ബൂസ്റ്റര്‍ ഡോസും പരിഗണയിലുണ്ട്.

നാഡീ സംബന്ധമായ രോഗങ്ങള്‍ , പൊണ്ണതടി, ആസ്തമ തുടങ്ങിയ രോഗമുള്ളവരില്‍ വാക്‌സിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നതില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നു.