കാഴ്ചയിൽ 5 എണ്ണം; ഒളിഞ്ഞിരിക്കുന്നത് 16 മൃഗങ്ങൾ ; കണ്ടെത്താമോ ? ; ഇതൊരു ചലഞ്ച്

Share Now

ഒരു സാധാരണ മനുഷ്യനിൽ ഉണ്ടാകുന്ന ചിന്തകളും നിരീക്ഷണങ്ങളും പലതരത്തിലാവും .പലപ്പോഴും സന്ദർഭത്തിന് അനുസരിച്ച് അതിന് മാറ്റവും സംഭവിക്കാം . എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത് ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന മൃഗങ്ങളെ കണ്ടെത്തു എന്ന വാചകവും ഒരു ചിത്രവുമാണ് .

ഒരു മിനിറ്റ് അല്ല പത്ത് മിനിറ്റ് എടുത്തോളു ഈ ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന 16 മൃഗങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്താമോ? 99 ശതമാനം പേർക്കും ഉറപ്പായിട്ടും സാധിക്കില്ല. നിങ്ങൾ ഉത്തരം കണ്ടെത്തിയാൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കും എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കുറഞ്ഞത് അഞ്ച് മൃഗങ്ങളെ മാത്രമെ കണ്ടെത്താൻ സാധിക്കുകയുള്ളൂ.

ആനയ്‌ക്ക് പുറമെ കഴുത, നായ, പൂച്ച, എലി എന്നിവയെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും.എന്നാൽ ബാക്കി ഉള്ളവയെ കണ്ടെത്താൻ സൂഷ്മ നിരീക്ഷണം തന്നെ ആവശ്യമാണ് .

ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നവരെ കണ്ടെത്തു എന്ന രീതിയിൽ ഈ ചിത്രം നമ്മുടെ അരികിൽ എത്തുമ്പോൾ ! ഇത് ഇത്രയെ ഉള്ളോ എന്ന് തോന്നും .എന്നാൽ എന്താണ് കാര്യം എന്ന് അറിയുമ്പോഴാണ് കാഴ്ചക്കാരൻ അതിശയിക്കുന്നത്. വളരെ ആഴത്തിൽ ചിന്തിച്ച് നിരീക്ഷിക്കുന്ന ഒരു വ്യക്തിക്ക് മാത്രമെ പൂർണ്ണമായും ഉത്തരം കണ്ടെത്താൻ കഴിയുകയുള്ളൂ.

ഉത്തരം കിട്ടാത്തവർക്ക് ആശങ്ക വേണ്ട,കൊമ്പൻ സ്രാവ്, പാമ്പ്, കൊതുക്, ആമ, ബീവർ, മീൻ, പക്ഷി, ഡോൾഫിൻ, മുതല, കോഴി, കൊഞ്ച് എന്നിവയാണ് ബാക്കി ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നത്. ഒളിഞ്ഞ് ഇരിക്കുന്നത് ആരെല്ലാമാണെന്ന് അറിഞ്ഞ സ്ഥിതിക്ക് വേഗം ഇവർ ചിത്രത്തിൽ എവിടെ ആണെന്ന് കണ്ടെത്തിക്കോളൂ.