മലയാളത്തിന്റെ നായകനാകാന്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രതീക്ഷയോടെ ആരാധകര്‍

Share Now

വത്യസ്തമായ ശൈലികൊണ്ട് ആരാധക ഹൃദയം കവര്‍ന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതി മലയാള സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നു. ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന 19(1)എ എന്ന ചിത്രത്തിലാണ് മക്കള്‍ സെല്‍വന്‍ നായക വേഷത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാള സിനിമയില്‍ നായക വേഷത്തില്‍ സേതുപതി എത്തുന്നത്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. മലയാളത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ജയറാം നായകനായ മര്‍ക്കോണി മത്തായില്‍ അതിഥി വേഷത്തിലാണ് മുന്‍പ് വിജയ് സേതുപതി മലയാള സിനിമയില്‍ അഭിനയിച്ചത്.

സംവിധായകന്‍ ഇന്ദു വിഎസ് തന്നെയാണ് 19(1)എ ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ഇന്ദ്രജിത്തും ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ് നായകനായും വില്ലനായും എല്ലാം പ്രത്യക്ഷപ്പെടുന്ന വിജയ് സേതുപതിക്ക് കേരളത്തിലും വലിയ ആരാധകവൃന്ദമാണുള്ളത്. പ്രിയതാരം നായകനായി മലയാളത്തില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് മലയാളി ആരാധകര്‍.