ഞങ്ങളുടെ കുഞ്ഞ് വരുന്നൂ; സന്തോഷവാർത്ത പങ്കിട്ട് ആലിയയും രൺബീറും

Share Now

ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയിലെ പരിശോധനയ്‌ക്കിടെ സ്‌കാനിങ് റൂമിൽ നിന്നുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രൺബീർ കപൂറിനേയും ചിത്രത്തിൽ കാണാം. ‘ഞങ്ങളുടെ കുഞ്ഞ്…. ഉടൻ വരുന്നൂ’, എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഏപ്രിൽ 14നായിരുന്നു ആലിയയും രൺബീറും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇനി ഇരുവരുടേതുമായി പുറത്തിറങ്ങാനിരിക്കുന്നത്. ആര്യൻ മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയിൽ നിന്ന് ആലിയ ചെറിയ ഇടവേള എടുക്കുമെന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.