നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

Share Now

ചെന്നൈ : തെന്നിന്ത്യൻ സിനിമാതാരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു . ശ്വാസകോശ രോഗങ്ങൾ ബാധിച്ച്  ചെന്നെയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു.

കുറച്ച് വർഷങ്ങളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന് നേരത്തെ കൊറോണയും പിടിപെട്ടിരുന്നു. കൊറോണ മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. തുടർന്ന് ശ്വാസകോശം മാറ്റിവെയ്‌ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. അവയവദാതാവിനെ കിട്ടാൻ വൈകിയത് മൂലം ഇത് തടസ്സപ്പെട്ടു.വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.

എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ, ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.

ഈയിടെ പുറത്തിറങ്ങിയ മോഹൻലാൽ -പൃഥ്വിരാജ്  ടീമിന്റെ ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ മീന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.