മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു

Share Now

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം സിനിമ ആകുന്നു. ഉല്ലേക്ക് എന്‍പിയുടെ പുസ്തകമായ അണ്‍ടോള്‍ഡ് വാജ്‌പേയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്‌സ് എന്ന പുസ്തകത്തിലെ ആശയങ്ങളെ ആസ്പദമാക്കിയാകും സിനിമ. ‘മെയ്ന്‍ രഹൂണ്‍ യാ നാ രഹൂണ്‍ യെഹ് ദേശ് രഹന ചാഹിയെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക. 2023 ഡിസംബര്‍ 25 ന് അദ്ദേഹത്തിന്റെ 99 ജന്മവാര്‍ഷികദിനത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച രാഷ്‌ട്രീയ പ്രവര്‍ത്തകനും നയതന്ത്രജ്ഞനുമാണ് അടല്‍ ബിഹാരി വാജ്‌പേയ് എന്ന എ.ബി. വാജ്‌പേയ്. 1996ല്‍ 13 ദിവസവും, 1998ല്‍ 13 മാസവും 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷക്കാലം പ്രധാനമന്ത്രി ആയിട്ടുണ്ട്. അഞ്ച് ദശബ്ദക്കാലത്തോളം രാഷ്‌ട്രീയത്തില്‍ സജീവമായിരുന്ന അദ്ദേഹം നിരവധി തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ല്‍ രാഷ്‌ട്രീയ ജീവിതത്തില്‍ നിന്നം വിരമിച്ചു. എഴുത്ത് മേഖലയിലും അഗ്രഗണ്യനായിരുന്നു.
അദ്ദേഹത്തിന്റെ ജന്മദിനം ഗവര്‍ണന്‍സ് ദിനമായാണ് ആചരിക്കുന്നത്. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം എടുത്ത ആദ്യ തീരുമാനമായിരുന്നു ഇത്.