ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ; അടുത്ത വർഷം ആദ്യത്തോടെ 50,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കും

Share Now

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്. വരുന്ന മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏകദേശം 50,000 ഇലക്ട്രിക് വാഹനങ്ങൾ (EV) വിൽക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്. തുടർന്ന് വരുന്ന 2023-24 വർഷങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന ഇടരട്ടിയാക്കാനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഓഹരി ഉടമകളുടെ യോഗത്തിൽ ടാറ്റ മോട്ടോഴ്സ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കി.

2021-22 വർഷങ്ങളിൽ ഇതുവരെ 19,105 ഇവികൾ കമ്പനി വിറ്റിട്ടുണ്ടെന്നും, ഇത് മുൻ വർഷത്തേക്കാൾ 353% വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും കമ്പനി പറയുന്നു.അർദ്ധചാലകങ്ങളുടേത് ഉൾപ്പെടെ മൊത്തത്തിലുള്ള വിതരണ സാഹചര്യം ക്രമാനുഗതമായതിനാൽ ഈ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രകടനം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ചന്ദ്രശേഖരൻ യോ​ഗത്തിൽ പറഞ്ഞു. ചരക്ക് വിലകൾ മെച്ചപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുന്നുണ്ട്.

അപകടങ്ങൾ ലഘൂകരിക്കുന്നതിനും അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളുമായും പരിസ്ഥിതി സൃഹാർദ പങ്കാളികളായും കമ്പനി നല്ല ഇടപെടൽ നടത്തുന്നുണ്ട്. ആദ്യ പകുതിയേക്കാൾ മികച്ചതാണ് 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന്റെയും കാർബൺ അളവ് കുറച്ച് മലിനീകരണം നിയന്ത്രിക്കുന്നതിന്റെയും ഭാ​ഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ദൗത്യം പൂർത്തികരിക്കുന്നതിന്റെ ഭാ​ഗമായാണ് കൂടുതൽ വാഹനങ്ങൾ വൈദ്യുതികരിക്കാൻ കമ്പനി തയ്യാറാകുന്നത്. 2030 വർഷത്തോടെ രാജ്യത്തെ മൊത്തം കാർ വിൽപ്പനയുടെ 30% ഇലക്ട്രിക് മോഡലുകളാക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. കൂടാതെ മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 80% ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും ആക്കണമെന്നും ടാറ്റ മോട്ടോഴ്സ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.