ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

Share Now

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക.അന്തിമ പട്ടികയിൽ ഇടംപിടിച്ച സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും കുറിച്ചുള്ള സൂചനകൾ ഇന്നലെ പുറത്ത് വന്നിരുന്നു.

മലയാളത്തിൽ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിൽ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായിരിക്കുമെന്നാണ് സൂചനകൾ.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങൾ. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനുള്ള അവാർഡിനായി പരിഗണിക്കുന്നുണ്ട്.

സുരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും അപർണ ബാലമുരളിയും മികച്ച നടൻ, നടി വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾക്കായി പരിഗണനയിലുണ്ടെന്നാണ് വിവരം. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയിൽ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ടെന്നാണ് സൂചനകൾ.