യുഎഇയിൽ കടുത്ത ജാഗ്രത: കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

Share Now

അബുദാബി: യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് ഏറ്റവും ഒടുവിലായി സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ വിഭാഗത്തിലെ ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെ തടയാന്‍ വാസ്കിന്‍ സഹായിച്ചു എന്ന് ഡോ. അല്‍ ഹൊസനി പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറയ്ക്കാനും അതിലൂടെ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പുതിയ കൊവിഡ് രോഗികളില്‍ 39.2 ശതമാനം പേരില്‍ ബീറ്റ വകഭേദവും 33.9 ശതമാനം പേരില്‍ ഡെല്‍റ്റയും 11.3 ശതമാനം ആളുകളില്‍ ആല്‍ഫ വകഭേദവുമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ഡോ. ഹൊസനി വ്യക്തമാക്കി.

Leave a Reply

Your email address will not be published.