സ്‍ത്രീകള്‍ക്ക് സൗജന്യ യാത്രയുമായി യോഗി, ബസ് സ്റ്റാന്‍ഡുകള്‍ എയര്‍പോര്‍ട്ടുകള്‍ക്ക് സമാനമാക്കാനും നീക്കം!

Share Now

ത്തര്‍പ്രദേശില്‍ 60 വയസനു മുകളിലുള്ള എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന ഗതാഗത വകുപ്പിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കുന്നതിനിടെ ആയിരുന്നു യോഗിയുടെ ഈ പ്രഖ്യാപനം. രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ യാത്ര മുഖ്യമന്ത്രി യോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു.  രക്ഷാബന്ധൻ പ്രമാണിച്ച് എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും സർക്കാർ ബസുകളിൽ ഓഗസ്‍റ്റ് 12 അർദ്ധരാത്രി 12 മണി വരെ അടുത്ത 48 മണിക്കൂർ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്.